കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊന്നു. കണ്ണൂര്‍ പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജു(34)വിനെയാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പഴയങ്ങാടി മുട്ടം പാലത്തിന് സമീപം വെച്ച് ഒരുസംഘം സിപിഎമ്മുകാര്‍ വെട്ടിക്കൊന്നത്. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ബിജു. ബൈക്കില്‍ പോവുകയായിരുന്ന ബിജുവിനെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുരുഷോത്തമന്-നാരായണി ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: