തലശ്ശേരി: ദേശീയപാതയില്‍ കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനുത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. മുഴപ്പിലങ്ങാട്ടെ സമീര്‍ മഹലില്‍ ഖാലിദ്(40)ആണ് മരിച്ചത്. തലശ്ശേരിയിലെ മത്സ്യത്തൊഴിലാളിയാണ്. ഇന്നലെ രാവിലെ 7 മണിയോടെ വീട്ടില്‍ നിന്ന് തലശ്ശേരി മത്സ്യമാര്‍ക്കറ്റിലേക്ക് സഹോദരന് ഫിറോസിനൊപ്പം ബൈക്കില്‍ ജോലിക്ക് പോവുകയായിരുന്നു. കോണോര്‍ വയലിനടുത്തെത്തിയപ്പോഴാണ് എതിരെ വന്ന കാര്‍ ബൈക്കിലിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ സഹോദരങ്ങളെ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഖാലിദ് മരണപ്പെടുകയായിരുന്നു. ഭാര്യ: അനീഷ. മക്കള്‍: സിദാ ഖാലിദ്, നജ ഖാലിദ്. മുഴപ്പിലങ്ങാട്ടെ ടി.പി.ഉസ്മാന്-എം.കെ.ജമീല ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: