നടാല്‍: കുറ്റിക്കകം നോര്‍ത്ത് എല്‍പി സ്കൂളിന്റെ 141-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 80 വയസ്സ് പിന്നിട്ട പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നാമോത്ത് ശ്രീധരന്, വാഴയില്‍ യശോദ, ഏളക്കുനി കുഞ്ഞിരാമന് എന്നിവരെ ആദരിച്ചു. വിദ്യാലയ സംരക്ഷണ സമിതി സംഘടിപ്പിച്ച കണിക്കൊന്ന നടാല്‍ ഗ്രാമ വിദ്യാലയ മഹോത്സവം എന്ന പരിപാടിയിലായിരുന്നു ചടങ്ങ്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ആദരിക്കല്‍ ചടങ്ങ് നടത്തി. മാധ്യമപ്രവര്‍ത്തകനും കവിയും കഥാകൃത്തുമായ സുജയന്‍ തോട്ടടക്ക് അക്ഷര രത്ന പുരസ്കാരവും കരാട്ടെ മാസ്റ്റര്‍ കെ.കെ.സുമേദന് ആചാര്യക്ക് കായിക രത്ന പുരസ്കാരവും കഴിഞ്ഞ 33 വര്‍ഷമായി കലാരംഗത്ത് ജീവിതം സമര്‍പ്പിച്ച നാടകതാരം കാക്കബാലന് എന്ന എടക്കാട് ബാലകൃഷ്ണന് കലാരത്ന പുരസ്കാരവും മന്ത്രി സമ്മാനിച്ചു. കൗണ്‍സിലര്‍ കെ.കെ.ഭാരതി അധ്യക്ഷത വഹിച്ചു. സത്യന് എടക്കാട്, ഏഴക്കുഴി രവീന്ദ്രന്, നസീര്‍ കല്ലത്ത്, സി.ഉമാറാണി, സി.രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: