ന്യൂദല്‍ഹി: ലോകാരോഗ്യ സംഘടനയുടെ ഹെപ്പറ്റൈറ്റിസ് അവബോധ ഗുഡ്വിൽ അംബാസഡറായി ബോളിവുഡ് താരം അമിതാബ് ബച്ചന്. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഗുഡ്വിൽ അംബാസഡറായാണ് അമിതാബ് ബച്ചനെ തെരഞ്ഞെടുത്തത്.
ലോകാരോഗ്യ സംഘടന പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഹെപ്പറ്റെറ്റിസ് ബാധയ്ക്കെതിരായ അവബോധം വളര്‍ത്തുന്നതിനാണ് അമിതാബ് ബച്ചനെ ഗുഡ്വിൽ അംബാസഡറായി തെരഞ്ഞെടുത്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
താന്‍ പൂര്‍ണ മനസോടെയാണ് ഈ ഉദ്യമം ഏറ്റെടുത്തതെന്ന് അമിതാബ് ബച്ചന് പറഞ്ഞു. താന്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതനാണ്. ഹെപ്പറ്റൈറ്റിസ് രോഗബാധിതര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തനിക്ക് നന്നായി അറിയാം. മറ്റാര്‍ക്കും ഈ രോഗം വരരുതെന്നാണ് തന്റെ ആഗ്രഹമെന്നും ബിഗ് ബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: