ജെറ്റ് എയര്‍വേസിന്റെ എഡ്യുജെറ്റര്‍

Friday 12 May 2017 7:19 pm IST

കൊച്ചി: ജെറ്റ് എയര്‍വേസ്, വിദേശത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തയാറാക്കിയ 'എഡ്യുജെറ്റര്‍' 2017-18 അക്കാദമിക് വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമാക്കും. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു വിദേശത്തു പഠിക്കുന്ന രാജ്യങ്ങളിലേക്കു പ്രയാസം കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കും. ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ്, ഹോങ്കോംഗ്, മലേഷ്യ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുക. 69 കിലോഗ്രാം വരെയുള്ള സ്‌പെഷല്‍ ബാഗേജ് അലവന്‍സ്, പ്രത്യേക നിരക്കോടെയുള്ള സൗജന്യ സിം കാര്‍ഡുകള്‍, ലക്ഷ്യസ്ഥാനത്തു പെട്ടെന്നുള്ള ബാഗേജ് ചെക്ക് ഇന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള എഡ്യൂജെറ്റര്‍ കിറ്റ് വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാകും. സൗജന്യ ഐഎസ്‌ഐസി ഫോറക്‌സ് കാര്‍ഡാണ് മറ്റൊരു വാഗ്ദാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.