അതിര്‍ത്തിയില്‍ വെടിവെപ്പ് സൈനികന് പരിക്ക്

Friday 12 May 2017 8:00 pm IST

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മുകശ്മീരിലെ ആര്‍ണിയയില്‍ ഇന്നലെ രാവിലെ ഏഴിനും ഏഴരക്കും ഇടയ്ക്ക് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ചയും പാക്കിസ്ഥാന്‍ നൗഷേരയില്‍ വെടിവപ്പ് നടത്തിയിരുന്നു. ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഭര്‍ത്താവിന് പരിക്കേറ്റു. മോര്‍ട്ടാര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.