മുഹമ്മ: പഞ്ചായത്ത് നല്കിയ വഴി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിധവയായ വൃദ്ധയും കുടുംബവും പഞ്ചായത്തിന് മുന്നില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരത്തിന് ബിജെപി മുഹമ്മ പഞ്ചായത്ത് കമ്മറ്റി നേതാക്കള്‍ ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തല്‍ സന്ദര്‍ശിച്ചു.
മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാഴപ്പള്ളിവെളി കോളനിയില്‍ കല്യാണിയും കുടുംബവുമാണ് സമരം നടത്തുന്നത്. കോളനി നിവാസികള്‍ക്ക് സഞ്ചരിക്കാനാവശ്യമായ വഴി പഞ്ചായത്ത് നേരത്തെ നല്‍കിയിരുന്നു. ഇത് ചിലര്‍ കയ്യേറി വഴി തടസപ്പെടുത്തി.
സമരത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ബിജെപി മുഹമ്മ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്നും പ്രസിഡന്റ് വി.എസ്. ശ്രീകുമാര്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സി.വി. സന്തോഷ്, ടി.എസ്. അനില്‍കുമാര്‍, പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് ചക്രപാണി, സി.വി. ചിദംബരന്, സെക്രട്ടറി കെ.ടി. തങ്കമണി, പി.എസ്. ഗോപിനാഥ്, പി. ആര്. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: