ആലപ്പുഴ: സെന്റ് ജോര്‍ജ്ജ് ലോഡ്ജിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹനപരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവായ ആലപ്പുഴ മുന്‍സിപ്പല്‍ പുന്തോപ്പ് സ്വദേശി സിബി(29) പോലീസ് വലയില്‍ കുടുങ്ങിയത്.
എസ്ഐ പ്രേംസ് കുമാര്‍, സിപിഒമാരായ ലാലു അലക്സ്, ഷൈജു, പുഷ്പകുമാരന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ കെ.ആര്. ഹൗസില്‍ അഭിലാഷിന്റെതാണ് മോഷണംപോയ ബൈക്ക്. സെന്റ് ജോര്‍ജ്ജ് ലോഡ്ജില്‍ പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് വച്ചശേഷം അഭിലാഷ് റൂമില്‍ പോയി വന്നപ്പോഴാണ് ബൈക്ക് മോഷണം പോയത്. സിബി ആലപ്പുഴ നോര്‍ത്ത്, പുന്നപ്ര, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: