വാസ്തുശാസ്ത്രത്തെക്കുറിച്ച് പ്രശസ്ത വാസ്തു ആചാര്യനും ശബരിമല വാസ്തു കണ്‍സള്‍ട്ടന്റുമായ ഡോ. കെ. മുരളീധരന് നായര്‍ നാളെ മുതല്‍ സംസ്കൃതിയില്‍ എഴുതുന്നു. ഈ പംക്തിയില്‍ വായനക്കാരുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കും. ഇതോടൊപ്പം അദ്ദേഹത്തിന്റെ അനുഭവങ്ങളും വായനക്കാരുമായി പങ്കുവയ്ക്കും.
വാസ്തുശാസ്ത്രം ജനകീയവല്‍ക്കരിക്കുന്നതില്‍ നല്കിയ സേവനങ്ങളെ മാനിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ‘വാസ്തുകുലപതി’ സ്ഥാനം നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ ഈ രംഗത്തെ സേവനങ്ങളെ മാനിച്ച് ഇംഗ്ലണ്ടിലെ കൊളൊറോഡോ സര്‍വകലാശാല ‘ദി അംബാസിഡര്‍ ഓഫ് വാസ്തു ശാസ്ത്ര’ പദവിയും അദ്ദേഹത്തിന് നല്കി ആദരിച്ചു. അവിടെനിന്നുതന്നെ വാസ്ത്രുശാസ്ത്രത്തില് ഡോക്ടറേറ്റ് നേടി. വാസ്തുശാസ്ത്രവിദ്യാപീഠത്തിന്റെ പ്രസിഡന്റുകൂടിയാണ് ഡോ.കെ. മുരളീധരന് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: