കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: ഡിട്രോയിറ്റിലേത് ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മയാകും

Friday 12 May 2017 8:58 pm IST

തിരുവനന്തപുരം: ജൂലൈ ഒന്നുമുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക( കെഎച്ച്എന്‍എ )യുടെ കണ്‍വന്‍ഷന്‍ കേരളത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മയായിരിക്കുമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍നായര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു സനാധന ധര്‍മ്മ സന്ദേശത്തിലൂടെ ഭാരതം മുന്നോട്ടുവെക്കുന്ന വിശ്വമാനവികതയും സഹജീവി സൗഹാര്‍ദ്ദവും പാശ്ചാത്യലോകം സമഗ്രമായി സ്വാഗതം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈദിക ഗര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും കേരളത്തിന്റെ തനത് കലാപ്രകടനങ്ങളും നൃത്തനൃത്യങ്ങളും സംഗീത സദസ്സുകളും ഉണ്ടാകും. അമേരിക്കയില്‍ വളരുന്ന യുവ തലമുറയി്ല്‍ ജന്മനാടിനോടുള്ള കൂറും പൂര്‍വികരോടുള്ള ആദരവും ഊട്ടിവളര്‍ത്താന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. അതിവേഗം വികസിക്കുന്ന അമേരിക്കന്‍ സാങ്കേതികവിദ്യ സമ്മാനിക്കുന്ന തൊഴില്‍, വ്യവഹാര വിരസതയില്‍നിന്ന് യുവതലമുറയെ ആത്മീയ പരിശീലനത്തിലൂടെ ശക്തമാക്കാമെന്ന് വിവിധപ്രവര്‍ത്തനങ്ങളിലൂടെ സംഘടന തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വേദ സാഹിത്യവും നാട്യശാസ്ത്രവും ആയുര്‍വേദവും ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഈശാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് , സ്വാമി ചിദാനന്ദപുരി, സ്വാമി ബോധാനന്ദ,സുരേഷ് ഗോപി എംപി, ഡോ എന്‍ ഗോപാലകൃണ്ന്‍, സി രാധാകൃഷ്ണന്‍, പ്രൊ. വി മധുസൂദനന്‍ നായര്‍, പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, വിജയ് യേശുദാസ്, ബാലഭാസ്‌ക്കര്‍, പല്ലാവൂര്‍ ശ്രീധരമാരാര്‍, കോട്ടയ്ക്കല്‍ മധു തുടങ്ങി കേരളത്തില്‍നിന്നുള്ള ബഹുമുഖ പ്രതിഭകളും അമേരിക്കന്‍ കോണ്‍ഗ്രസിലേയും സെനറ്റിലേയും അംഗങ്ങളും പങ്കെടുക്കും.ചിന്മയാമിഷന്‍, ആര്‍ട്ട് ഓഫ് ലിവിങ്, അമൃതാനന്ദമയീ മഠം, ഇസ്‌ക്കോണ്‍, ശ്രീനാരായണ അസോസിയേഷന്‍, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരി്ക്ക തുടങ്ങിയ വിവിധസംഘടനകളും പ്രവര്‍ത്തകരും ഒത്തുചേരും വടക്കേ അമേരിക്ക,കാനഡ, മെക്‌സിക്കോ, ആസേ്ട്രലിയ, യുകെ, എന്നിവിടങ്ങളില്‍നിന്നുമായി മുവായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടുക്കുന്ന പ്രൊഫഷണല്‍ സമ്മിറ്റ് ഇത്തവണത്തെ പ്രത്യേകതയായിരിക്കും. പാശ്ചാത്യ ലോകത്തെ പ്രമുഖ കലാകാരന്മാരെയെല്ലാം ഒരേ വേദിയില്‍ എത്തിക്കുന്ന ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സവം, യുവമോഹിനി സൗന്ദര്യമത്സരം, മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സരം എന്നിവ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കും., ഭക്തി മഞ്ജരി, കഥകളി, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, മുടിയാറ്റ് , പഞ്ചവാദ്യം തുടങ്ങിയ കലാ പരിപാടികളും അരങ്ങേറും. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഡിട്രേയിറ്റ് കണ്‍വന്‍ഷന്‍. രണ്ടുവര്‍ഷമായി നടന്നുവരുന്നു വിപുലയായ കണ്‍വന്‍ഷന്‍ തയ്യാറെടുപ്പുകള്‍ക്ക് ചെയര്‍മാന്‍ രാജേഷ്‌നായര്‍, സെക്രട്ടറി രാജേഷ്‌കുട്ടി, ട്രഷറര്‍ സുദര്‍ശന്‍ കുറുപ്പ്, സുന്ില്‍ പൈന്തോള്‍, ബിനു പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായും സുരേന്ദന്‍ നായര്‍ പറഞ്ഞു. കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.