കുന്നംകുളം: പ്രണയം നടിച്ച് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്നംകുളം പാറേമ്പാടം കൊങ്ങണൂര്‍ കൃഷ്ണന് എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദ് (22) നെയാണ് സി.ഐ രാജേഷ്.കെ.മേനോന് അറസ്റ്റ് ചെയ്തത.്
16 കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ഇയാള്‍ നിര്‍ബന്ധിച്ച് മൊബൈല്‍ഫോണ്‍ ക്യാമറയില്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
തൃശൂര്‍ റൂറല്‍ എസ്.പി വിജയയകുമാറിന് കുട്ടിയുടെ പിതാവ് നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത.്
കൃഷ്ണനെതിരെ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: