ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

Friday 12 May 2017 9:24 pm IST

ചാലക്കുടി: ചൈതന്യ പബ്ലിക് സ്‌ക്കൂളിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സ്‌ക്കൂള്‍ മാനേജരേയും സഹായിയേയും ചാലക്കുടി എസ്.ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തു. കൊരട്ടി ചിറങ്ങര സ്വദേശികളായ മുളക്കല്‍ വീട്ടില്‍ സന്‍ജീവ്(57), കൂത്താട്ട് വീട്ടില്‍ സുന്ദരേശന്റെ ഭാര്യ സംഘമിത്ര (57)എന്നിവരെയാണ് പിടികൂടിയത്. സ്‌ക്കൂളില്‍ അദ്ധ്യാപകര്‍ അടക്കമുള്ള വിവിധ ജോലികള്‍ക്കു വേണ്ടിയാണ് പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപവരെ ഇവര്‍ വാങ്ങിച്ചത്. പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ തസ്തിക അനുസരിച്ചായിരുന്നു ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയിരുന്നത്. പന്ത്രണ്ട് പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഏകദേശം 45 ഓളം പേരില്‍ നിന്ന് ഇവര്‍ പണം വാങ്ങിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് എസ്.ഐ. പറഞ്ഞു. ചാലക്കുടിക്ക് പുറമെ ഒല്ലൂരിലും ഇതേ തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.