കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ: ബിജെപി

Friday 12 May 2017 9:30 pm IST

ന്യൂദല്‍ഹി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നേതൃത്വം. സിപിഎമ്മിന്റെ ചോരക്കൊതി അവസാനിക്കുന്നില്ലെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു കേന്ദ്രആസ്ഥാനത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു. മാസത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ വീതം കൊല്ലുകയെന്ന ശൈലിയാണ് സിപിഎം പിന്തുടരുന്നത്. സംഘപരിവാറിന്റെ കേരളത്തിലെ വളര്‍ച്ചയിലുള്ള അസഹിഷ്ണുതയാണ് സിപിഎം അക്രമങ്ങളുടെ യഥാര്‍ത്ഥ കാരണം, റാവു പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുടെ സ്വന്തം ജില്ലയിലാണ് കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. പിണറായിയുടെ അറിവോടെ അക്രമങ്ങള്‍ തുടരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായിക്ക് അര്‍ഹതയില്ല. കണ്ണൂര്‍ സംഭവങ്ങളെ ദേശീയ നേതൃത്വം അതീവ ഗൗരവമായി കാണുന്നുവെന്നും അക്രമത്തിലൂടെ ബിജെപിയെ അവസാനിപ്പിക്കാമെന്ന സിപിഎമ്മിന്റെ ധാരണ എത്ര ബാലിശമാണെന്നും ജിവിഎല്‍ നരസിംഹ റാവു കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.