ആലപ്പുഴ: ഇടതു സര്‍ക്കാരിന്റെ ഒരു വര്‍ഷം ഭരണ പരാജയത്തിന്റെ ഒരുവര്‍ഷം കണ്ണീരില്‍ കുതിര്‍ന്ന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും. ജില്ലാ സമര പ്രഖ്യാപന കണ്വന്ഷന് 14ന് വൈകിട്ട് നാലിന് മാരാര്‍ജി ഭവനില്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ബിജെപിയുടെയും യുവമോര്‍ച്ചയുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് 25ന് ദേശീയ അദ്ധ്യക്ഷ പൂനം മഹാജന് എംപി ഉദ്ഘാടനം ചെയ്യുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ 2,500 പേരെ പങ്കെടുപ്പിക്കാന്‍ ജില്ലായോഗം തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ഹര്ഷന് അദ്ധ്യക്ഷനായി. അജി ആര്. നായര്‍, പ്രമോദ് കാരയ്ക്കാട്, സ്റ്റാലിന്, ഉമേഷ് സേനാനി, ശ്യാംകൃഷ്ണന്, ബിനുദാസ്, രഞ്ജിത്, സുസ്മിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: