അമ്പലപ്പുഴ: നിയന്ത്രണംതെറ്റിയ ടൂറിസ്റ്റ് ബസ്സ് കാറിലിടിച്ച് കാര്‍ യാത്രക്കാരനായ ഡോക്ടര്‍ക്ക് പരിക്ക്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മുളമൂട്ടി ജവഹര്‍ നഗറില്‍ താമസക്കാരനും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിയിലെ ഡോക്ടറുമായ ബാബു മാത്യുവി(64)വിനെയാണ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് ദേശീയ പാതയില്‍ തോട്ടപ്പള്ളിയിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നം പുന്നപ്ര പറവൂര്‍ ധ്യാനഭവനിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സ് നിയന്ത്രണംതെറ്റി എതിര്‍ദിശയിലൂടെ സഞ്ചരിച്ചിരുന്ന ഡോക്ടറുടെ കാറിലിടിയ്ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ ബാബു മാത്യുവിനെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: