അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രക്കുളം വറ്റിച്ച് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് ഫയര്‍ഫോഴ്സിന്റെ അനുമതി തേടും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പായസ കുളം വറ്റിച്ച് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ക്ഷേത്രക്കുളം വറ്റിക്കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ കുളം വറ്റിക്കുവാന്‍ ഫയര്‍ഫോഴ്സിന്റെ കോട്ടയം ഡിവിഷന് ഓഫിസില്‍ നിന്നുമാണ് അനുമതിവേണ്ടത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ ഡിവിഷിന് ഓഫീസ് പ്രവര്‍ത്തിക്കുന്നത് കോട്ടയത്താണ്. അനുമതി ലഭിച്ചാല്‍ ഉടനെ കുളം വറ്റിക്കല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: