ചേര്‍ത്തല: കാര്‍ഷിക മേഖലയില്‍ മികവ് കൊയ്യാന്‍ സ്വാശ്രയ കൂട്ടായ്മ. കടക്കരപ്പള്ളി പഞ്ചായത്ത് 11ാം വാര്‍ഡില്‍ തൈക്കല്‍ സംഗമം സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ജൈവപച്ചക്കറി കൃഷിതോട്ടം ഒരുക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരാണ് കൃഷി. ഒന്നര ഏക്കര്‍ സ്ഥലത്ത് വഴുതന, വെണ്ട, പടവലം, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് വളര്‍ത്തുന്നത്. ഇതിനായി 500 ഗ്രോബാഗുകള്‍ തയാറാക്കി. സംഘത്തിലെ ഇരുപത് അംഗങ്ങള്‍ ചേര്‍ന്നാണ് കൃഷി പരിപാലനം നടത്തുന്നത്. ജൈവവളങ്ങള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് കൃഷി. തൈനടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സന്ധ്യാ ബെന്നിയും പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം മെര്ളിന് സുരേഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം വിജയമ്മ രവീന്ദ്രന്, സംഘം പ്രസിഡന്റ് എച്ച്. ജ്യോതിഷ് കുമാര്‍, വി.പി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: