കാണാതായ മൂന്ന് യുവതികളെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി

Friday 12 May 2017 9:36 pm IST

കാഞ്ഞാര്‍: കാണാതായ അറക്കുളം സ്വദേശികളായ മൂന്ന് യുവതികളെ കണ്ടെത്തി. വീട്ടുകാരറിയാതെ ഗോവ കാണാന്‍ തിരിച്ചതായിരുന്നു മൂവരും. കണ്ണൂരിലെത്തിയ ട്രെയിനില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവരെ പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവര്‍ ഗോവക്ക് വണ്ടി കയറിയത്. രാവിലെ പരീക്ഷയെഴുതാനായി പോകുന്നതായി പറഞ്ഞാണ് ഇവരില്‍ വിദ്യാര്‍ത്ഥിനികളായ രണ്ട് പേര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ രക്ഷിതാക്കള്‍ പരാതിയുമായി കാഞ്ഞാര്‍ സ്‌റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രക്ഷയായത്. യുവതികളെ താക്കീത് ചെയ്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.