കട്ടപ്പന: പ്രണയം നടിച്ച് യുവതിയില്‍ നിന്നും സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ പിടിയില്‍.
വെള്ളയാംകുടി കൊങ്ങിണിപ്പടവ് സ്വദേശി സിനോജ് (23) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ഇയാള്‍ രണ്ട് വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.
ഇതിനിടയില്‍ രോഗാവസ്ഥയിലായ അച്ഛനെയും സഹോദരനെയും ചികിത്സിക്കണമെന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയില്‍ നിന്നും ഇരുപതു ഗ്രാം സ്വര്‍ണവും രണ്ടായിരം രൂപയും സിനോജ് കൈക്കലാക്കിയത്.
താന്‍ കബളിപ്പിക്കപ്പെടുന്നതായി മനസിലാക്കിയ യുവതി കട്ടപ്പന പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐ ടി സി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ ഇത്തരത്തില്‍ മറ്റ് കേസുകള്‍ കൂടി ഉണ്ട്. ഇതില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: