ഇരിട്ടി : വീടുപണിക്കിടെ കിണറ്റില്‍ വീണയുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഉളിക്കല്‍ മുണ്ടാന്നൂര്‍ വളവുംകരിയിലെ വിജേഷിനെ (32) യാണ് അഗ്നിശമനസേന രക്ഷിച്ചത്.
മുണ്ടാനൂര്‍ ടൗണിലെ ഉമ്മറിന്റെ വീടിന്റെ അടുക്കള സണ്‍ഷെയ്ഡിന്റെ പലക അടിക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ വിജേഷ് 45 അടിയോളം ആഴമുള്ള കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നും എത്തിയ സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്ററിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ ചേര്‍ന്ന് ഇയാളെ പുറത്തെടുക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റു. യുവാവിനെ ഫയര്മാന് എ.വിജീഷ് കിണറ്റില്‍ ഇറങ്ങിയാണ് പുറത്തെടുത്തത്. പരിക്കേറ്റ യുവാവിനെ പിന്നീട് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: