ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം : വത്സന്‍ തില്ലങ്കേരി

Friday 12 May 2017 9:58 pm IST

പരിയാരം: പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മനോജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസില്‍ നിന്നും കേസിന്റെ കാര്യത്തില്‍ ഒരു നീതിയും ലഭിക്കുമെന്ന ഒരു വിശ്വസവും സംഘപരിവാര്‍ സംഘടനകള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍ ,ബിജെപി പയ്യന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.രമേശന്‍ മാസ്റ്റര്‍, വിജയന്‍ മാങ്ങാട്,ശങ്കരന്‍ കൈതപ്രം തുടങ്ങി നിരവധി നേതാക്കള്‍ ആശുപത്രിയിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.