തളിപ്പറമ്പ്: മുന്‍ സര്‍ക്കാറിന്റെ കാലത്ത് നിലവില്‍ വന്ന കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണനക്ഷേമ കോര്പ്പറേഷന് പ്രവര്‍ത്തനക്ഷമമാക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ(കെഎംഎസ്എസ്) ജില്ലാ ശാഖാനേതൃസംഗമം മുന്നറിയിപ്പ് നല്കി. ഒ.ഇ.സി വിദ്യാഭ്യാസ സാമ്പത്തികാനുകൂല്യം കുടിശ്ശിക തീര്‍ത്ത് ഉടന്‍ ലഭ്യമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ശ്രീധരന് അധ്യക്ഷത വഹിച്ചു. കണ്ട്രോള് കമ്മറ്റിയംഗം ഒ.കുഞ്ഞിക്കണ്ണന്, സംസ്ഥാന സെക്രട്ടറി യു.ഭവാനി, ജില്ലാ സെക്രട്ടറി പി.കെ.ജനാര്ദ്ദനന്, പി.പി.വി.രവീന്ദ്രന്, സംസ്ഥാന വനിതാവേദി സെക്രട്ടറി കെ.ലതിക, സി.ബാലകൃഷ്ണന്, എം.പുരുഷോത്തമന്, എ.കെ.ജയശീലന്‍, വി.വി.മധുസൂദനന്, ടി.വി.പത്മിനി, ശോഭ പ്രേമരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: