റാങ്കിംഗ് ക്വിസ് ചാമ്പ്യന്‍ഷിപ്പ്

Friday 12 May 2017 10:08 pm IST

ഏറ്റുമാനൂര്‍: ക്വിസ് മത്സരങ്ങള്‍ക്ക് ഏകീകൃതമാനദണ്ഡവും സംവിധാനവും ഏര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ക്യുഎസ്‌ഐ) നേതൃത്വത്തില്‍ ജില്ലാതല ക്വിസ് മത്സരം ശനിയാഴ്ച ആനയ്ക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ നടക്കും.രാവിലെ 10ന് ആരംഭിക്കുന്ന മത്സരത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന എത്ര ടീമുകള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. പതിനാല് ജില്ലകളിലും ക്വിസ് റാങ്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നുണ്ട്. ജൂണ്‍ ആദ്യവാരം കോഴിക്കോട് ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് നടത്തും. ജില്ലകളില്‍ മുന്നിലെത്തുന്ന ആദ്യ മൂന്ന് ടീമുകള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരം നടക്കും. 13ന് വയനാട് (ഡിപോള്‍ പബ്ലിക് സ്‌കൂള്‍, കല്‍പ്പറ്റ), 18ന് കോഴിക്കോട് (സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍) 20ന് കൊല്ലം (എസ്എന്‍ പബ്ലിക് സ്‌കൂള്‍) എന്നിവിടങ്ങളിലും ജില്ലാതല ക്വിസ് മത്സരങ്ങള്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് 9947811322, 9895316264, എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ഋാമശഹ: ൂൗശ്വീെരശല ്യേീളശിറശമ@ഴാമശഹ.രീാ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.