പഞ്ചായത്ത് അംഗങ്ങള്‍ക്ക് നേരെ വധശ്രമം ബിജെപി ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി

Friday 12 May 2017 10:11 pm IST

കോട്ടയം: കുമരകത്ത് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി. സമാധാന പൂര്‍ണമായി നടന്ന ഹര്‍ത്താലില്‍ സിപിഎം അക്രമത്തിനെതിരെ ജനരോക്ഷമുണ്ടായി. ജില്ലയില്‍ പഞ്ചായത്ത്തലത്തില്‍ അക്രമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വ്യാഴാഴ്ച കുമരകത്ത് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി പഞ്ചായത്ത് അംഗങ്ങളായ കുമരകം എട്ടാം വാര്‍ഡ് അംഗം പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു(സേതു-34), 12-ാം വാര്‍ഡ് അംഗം വാര്യത്തുകടവ് വിഎന്‍ ജയകുമാര്‍(32) എന്നിവര്‍ക്ക് നേരെയാണ് വധശ്രമമുണ്ടായത്. മുഖം മൂടി ധരിച്ച 30 അംഗ സംഘമാണ് മാരാകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്്‌ഐ നേതാവ് മിഥുനിന്റെ (അമ്പിളി) നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. മാരകമായി പരിക്കേറ്റ പഞ്ചായത്ത് അംഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം നഗരത്തില്‍ നടന്ന പ്രകടനത്തിന്റെ സമാപന യോഗം ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ.കെ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പോലീസ് നിയമലംഘനത്തിന് കൂട്ട് നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുമരകത്ത് പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചത് പിണറായിയുടെ മുഖം മൂടി സംഘമാണ്. തമ്മിലടി കാരണം സംസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണം ആര്‍ക്കാണെന്ന് പോലും അറിയില്ല. നിയമവാഴ്ച പൂര്‍ണ്ണമായി തകര്‍ന്നതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും കേസെടുക്കണമെന്ന് ആര്‍എസ്എസ് കാര്യകാരി സദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം പറഞ്ഞു. സിപിഎമ്മിന്റെ കൊടിക്ക് കാവല്‍ നില്‍ക്കുന്ന തൊഴിലാളികളായി കേരളത്തിലെ പോലീസ് മാറിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. തിരുനക്കരയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി, ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സംസ്ഥാന സമിതി അംഗം ടി.എന്‍.ഹരികുമാര്‍, ജില്ലാസെക്രട്ടറി കെ.പി.ഭുവനേശ്,ജില്ലാ കമ്മിറ്റി അംഗം കുടമാളൂര്‍ രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍, ആര്‍എസ് എസ് ബൗദ്ധിഖ് പ്രമുഖ് ഹരികുമാര്‍, ഡി.ശശികുമാര്‍, മനു പാറമ്പുഴ, വി.പി.മുകേഷ്, നന്ദകുമാര്‍, കുസുമാലയം ബാലകൃഷ്ണന്‍, പ്രവീണ്‍ ദിവാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിന് ശേഷം ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ.കെ.നാരായണന്‍ നമ്പൂതിരിയും ജില്ലാ പ്രസിഡന്റ് എന്‍.ഹരിയും ജില്ലാപോലീസ് ചീഫിനെ കണ്ട് പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചങ്ങനാശേരിയില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ് എം.എസ് വിശ്വനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍.മഞ്ജീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ഞീഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനത്തിന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശ്, നിയോജക മണ്ഡലം സെക്രട്ടറി പി.സി.രാജേഷ്, മോഹനന്‍ നായര്‍, അജികുമാര്‍ തിരുവാമ്പാടി, ഉണ്ണി ദാമോദരന്‍, അരുണ്‍കുമാര്‍, ഹരിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാലായില്‍ നടന്ന പ്രകടനം ബിജെപി, എന്‍ഡിഎ നേതാക്കളായ സോമശേഖരന്‍ തച്ചേട്ട്, എന്‍. കെ ശശികുമാര്‍, ശുഭ സുന്ദര്‍ രാജ, ബിജി മണ്ഡപം, അനീഷ് ഇരട്ടയാനിക്കല്‍, ലാന്‍ഗ്രാം മണ്ണൂര്‍കോണത്ത്, ബൈജു വടക്കേമുറിയില്‍, ജി. രണ്‍ജിത്ത്, അനില്‍നാഥ്, അനില്‍പല്ലാട്ട്, ബിമല്‍ വിജയനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.