എല്‍ഡിഎഫുകാര്‍ക്കെല്ലാം മറവിരോഗമില്ല: കാനം

Friday 12 May 2017 10:35 pm IST

കൊട്ടാരക്കര: കെ. എം. മാണിയെ ഇടതുമുന്നണിയിലെടുത്താല്‍ എല്‍ഡിഎഫിലുള്ളവര്‍ക്കെല്ലാം മറവി രോഗമാണെന്ന് ജനം കരുതുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണി വന്നാല്‍ സിപിഐക്ക് കോട്ടം തട്ടുമെന്നുള്ള സിപിഎമ്മിന്റെയും പിണറായിയുടെയും പ്രചരണത്തെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കാനത്തിന്റെ വാക്കുകള്‍. താഴത്തുകുളക്കടയില്‍ ജനസേവാദള്‍ ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി വികസിപ്പിക്കാന്‍ ആരുടെ കൈയ്യില്‍ നിന്നും അപേക്ഷ സ്വീകരിച്ചിട്ടില്ല. മാണിയുടെ കൂടെ ആറുപേര്‍മാത്രമാണുള്ളത്. അതില്‍ എത്രപേര്‍ കൂടെകാണുമെന്ന് മാണി മനസിലാക്കുന്നതും നല്ലതാണ്. മാണിയെ എല്‍ഡി എഫിലേക്ക് ആരും ക്ഷണിച്ചിട്ടുമില്ല. ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ കൈയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളത് യുഡിഎഫിന്റെ ഭരണകാലത്താണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും കൈയ്യേറ്റക്കാരുടെ പറുദീസയായിരുന്നു കേരളമെന്നും കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.