ജമ്മു: രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ കരാര്‍ ലഘിച്ച് പാകിസ്താന് സേന നടത്തിയ വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്‍ യാതൊരു പ്രകോപനവുമില്ലാത്തെ പാകിസ്താന് സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിക്കുന്നുണ്ട്. പ്രത്യാക്രമണം തുടരുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് നൗഷേര സെക്ടറില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. വ്യാഴാഴ്ച നൗഷേര സെക്ടറിലെ ലാം ഗ്രാമത്തില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ജമ്മുവിലെ ആര്‍ണിയ മേഖലയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. പാക് ആക്രമണത്തിനെതിരെ ശക്തമായ രീതിയിലാണ് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന തിരിച്ചടിച്ചത്. ഇരുസൈന്യങ്ങളും തമ്മില്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും നടന്നു. സംഭവത്തില്‍ ഇന്ത്യന്‍ സൈനികന് നിസാര പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: