കേരളസര്‍ക്കാര്‍ ഗുണ്ടകളെ സംരക്ഷിക്കുന്നു: ഗിരിരാജ്‌സിങ്

Saturday 13 May 2017 12:20 pm IST

കോട്ടയം: കേരളത്തിലേത് തീവ്രവാദികളേയും ഗുണ്ടാരാജിനേയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ്‌സിങ്. ജനാധിപത്യ അവകാശങ്ങള്‍ ഇവിടെ പരസ്യമായി ലംഘിക്കപ്പെടുന്നു. ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. ഇക്കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖംമൂടി ആക്രമണത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുളള ബി. ജെ. പി. നേതാക്കളായ പി. കെ. സേതു, വി. എന്‍. ജയകുമാര്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കഴിഞ്ഞ വ്യാഴാഴ്ച കുമരകം പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ബിജെപിക്കാരായ പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.