ഏനാത്ത് ബെയ്‌ലി പാലത്തില്‍ പ്ലേറ്റിളകി; ഗതാഗതം നിര്‍ത്തിവച്ചു

Saturday 13 May 2017 2:39 pm IST

കൊട്ടാരക്കര: ഏനാത്ത് ബെയ്‌ലി പാലത്തിന്റെ പ്ലേറ്റുകള്‍ ഇളകി മാറിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ചുനേരത്തേക്ക് നിര്‍ത്തിവച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. വാഹനങ്ങള്‍ ഇതുവഴി കടത്തി വിട്ടുകൊണ്ടിരിക്കേ കുളക്കട ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറുന്ന ഭാഗത്തെ നടുവിലത്തെ പ്ലേറ്റിന് ഇളക്കം തട്ടിയത്. ഇത് തെന്നിമാറിയതിനെ തുടര്‍ന്ന് കുറെ നേരത്തേക്ക് ഇരുചക്രവാഹനങ്ങളെ മാത്രം കടത്തിവിട്ടുള്ളൂ. സൈനികഅധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ടന്നും പ്രശ്‌നം ഉടന്‍തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പഴയ പാലം ബലപ്പെടുത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ എത്തിച്ച് പ്ലേറ്റ് സാധാരണനിലയിലാക്കി ഗതാഗതം പുനസ്ഥാപിച്ചു. സൈനികഉദ്യേഗസ്ഥര്‍ താമസിയാതെ സ്ഥലത്തെത്തി പാലം പരിശോധിക്കും. കെഎസ്ടിപി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മറ്റ് കുഴപ്പങ്ങള്‍ കാണാതിരുന്നതിനെതുടര്‍ന്ന് ഗതാഗതം പുനശ്താപിച്ചു. കുറെനേരം ഗതാഗതം തിരിച്ചുവിട്ടതോടെ ബെയ്‌ലി പാലത്തിന് തകരാര്‍ സംഭവിച്ചെന്ന വാര്‍ത്ത പരന്നത് ആശങ്കക്കിടയാക്കി. 180 അടി നീളത്തിലും 15 അടി 9 ഇഞ്ച് വീതിയിലും സൈന്യം നിര്‍മിച്ച പാലം ഏപ്രില്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ക്ലാസ് ലോഡ് 18 ടണ്‍ വിഭാഗത്തില്‍പ്പെട്ട ത്രിബിള്‍ ഡബിള്‍ ബെയ്‌ലി പാലമാണ് ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.