ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, ഇസ്ലാമിക വിപ്ലവമാണെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സക്കീര്‍ ഭട്ട്. ഇതിനെ ഇസ്ലാമിക വിപ്ലവമെന്ന് വിളിക്കാന്‍ മടിച്ചാല്‍ ഹുരിയത്ത് കോണ്ഫറന്സുകാരെ തൂക്കിക്കൊല്ലുമെന്നും ഭട്ട് ഭീഷണി മുഴക്കി. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഹിസ്ബുളിന്റെ കശ്മീര്‍ കമാന്‍ഡറായ ആളാണ് ഭട്ട്.
നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അവിശ്വാസികളെ കൊല്ലും മുന്‍പ് നിങ്ങളെ ഞങ്ങള്‍ തൂക്കിക്കൊല്ലാം, ചാല് ചൗക്കില്‍ നിങ്ങളുടെ തലയറുക്കും. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ ഇയാള്‍ പറയുന്നു.
കശ്മീരിലെ 27 വര്‍ഷം പഴക്കമുള്ള സായുധ പോരാട്ടം ഇസ്ലാമിക വിപ്ലവമാണ്, അല്ലാതെ രാഷ്ട്രീയപരമല്ല. ഐഎസ് ചെയ്തതു പോലെ കശ്മീരില്‍ ഖലീഫയുടെ സാമ്രാജ്യം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതില്‍ ഹുരിയത്ത് തലയിടേണ്ട. രാഷ്ട്രീയ പോരാട്ടമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ മോസ്ക്കുകളും ഇസ്ലാമിക ചിഹ്നങ്ങളുംമുദ്രാവാക്യങ്ങളും ഉപയോഗിക്കരുത്. ഭട്ട് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: