കണ്ണൂര്‍: ബിജുവിന്റെ കൊലപാതകം നടന്നത് സ്ഥലത്തെ പോലീസിന്റെ ഒത്താശയോടെ. ഒരു പെറ്റി കേസില്‍ പോലും പ്രതി ചേര്ക്കപ്പെടാത്തയാളായിരുന്നു കൊല്ലപ്പെട്ട ബിജു. എന്നാല്‍ ഏതാനും മാസം മുന്‍പ് സിപിഎം പ്രവര്ത്തകന് ധന്‍രാജ് എന്നയാള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടപ്പോള്‍ ബിജുവിനെ പോലീസ് ബോധപൂര്‍വ്വം പ്രതി ചേര്‍ത്തു. ധന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ബിജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഒരു തെളിവും ലഭിക്കാത്തതിനാല്‍ ബിജുവിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ബിജുവിനെ ബോധപൂര്‍വ്വം ഗൂഡാലോചനാ കുറ്റം ചാര്‍ത്തി പ്രതിചേര്‍ക്കുകയായിരുന്നു. ഇപ്പോള്‍ കൊലക്കേസ് പ്രതിയെന്ന് മുദ്രകുത്തിയാണ് ബിജുവിനെ സിപിഎം സംഘം കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: