ബലിദാനികളുടെ ബന്ധുക്കള്‍ക്ക് ഫ്‌ളാറ്റുകളുമായി വിവേക്

Saturday 13 May 2017 5:02 pm IST

മുംബൈ: വീരബലിദാനികളായ സൈനികരുടെ ബന്ധുക്കള്‍ക്ക് പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്‌റോയി ഫ്‌ളാറ്റുകള്‍ നല്‍കി. ഒബ്‌റോയിയുടെ കര്‍മ ഇന്‍ഫ്രാസ്‌ക്ര്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് മഹാരാഷ്ട്ര താനെയിലാണ് സിആര്‍പിഎഫിലെ 25 ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കിയത്. നാലെണ്ണം നിര്‍മ്മിച്ച് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം നടന്നുവരികയാണ്. വൈകാതെ അവയും കൈമാറും. ബലിദാനികളായ 12 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നേരത്തെ പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാര്‍1.08 കോടി രൂപ നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.