കണ്ണൂര്‍: കേരള അഡ്മിനിസ്ടേറ്റീവ് സര്‍വീസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിനകത്തുള്ളവരെ തന്നെ ഐഎഎസ് റാങ്കിലുള്ളവരെ പോലെ കഴിവുള്ളവരാക്കിയെടുക്കുകയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് കൊണ്ടു ലക്ഷ്യമിടുന്നത്. ഈ ഒരു സംവിധാനം ഭരണപരിഷ്കാര രംഗത്തെ പുതിയ കാല്‍വെപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഐഎഎസ് റാങ്കിലുള്ള ഉന്നതരും മറ്റ് ഉന്നതോദ്യോഗസ്ഥരും സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്നു ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഒന്നും ചെയ്യാതെ അഴിമതി മാത്രം നടത്തിയവര്‍ തങ്ങളുടെ ജാള്യത മറയ്കാന്‍ നടത്തുന്ന കള്ളപ്രചാരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: