പീച്ചിഡാം ടൂറിസം വികസനം: രണ്ടാംഘട്ട പ്രവൃത്തികള്‍ക്കു തുടക്കം

Saturday 13 May 2017 7:48 pm IST

തൃശൂര്‍: പീച്ചി ഡാമിന്റേയും അനുബന്ധ ഉദ്യാനത്തിന്റേയും പരിസരങ്ങളുടേയും സൗന്ദര്യവത്കരണ വികസന പ്രവൃത്തികളുടെ രണ്ടാംഘട്ടം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 4.9 കോടി രൂപ ചെലവില്‍ റെയിന്‍ ഷെല്‍ട്ടറുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടര്‍, രണ്ടു കിലോമീറ്റര്‍ നടപ്പാത, ഉദ്യാനസൗന്ദര്യവത്കരണം, പരിപാലനം, ലൈറ്റ് ഹൗസ്, വാച്ച്ടവര്‍ നവീകരണം, ചിത്രശലഭപാര്‍ക്ക്, വിനോദ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, ഔഷധ സസ്യഉദ്യാനം എന്നിവയാണു രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നടക്കുന്നത്. ഒല്ലൂര്‍ എംഎല്‍എ കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പിനു കീഴില്‍ പീച്ചി ഡാമിന്റെ ഭാഗമായി ആരംഭിച്ച ഡിസ്‌പെന്‍സറി ആരോഗ്യവകുപ്പിനു കീഴിലേക്കു മാറ്റി നിലനിര്‍ത്തിയതായി കെ. രാജന്‍ എംഎല്‍എ അറിയിച്ചു. സി.എന്‍. ജയദേവന്‍ എംപി മുഖ്യാതിഥിയായി. കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡിനാണ് രണ്ടാംഘട്ട വികസന പ്രവൃത്തികളുടെ നിര്‍മാണ ചുമതല. എട്ടുമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യപ്രഭാഷണത്തില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് അറിയിച്ചു. ചീഫ് എന്‍ജിനീയര്‍ സി.കെ. അനന്തകൃഷ്ണന്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, മറ്റുജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.