തിരുവനന്തപുരം: കണ്ണൂരിലെ പയ്യന്നൂരില്‍ കഴിഞ്ഞദിവസം ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിച്ച് അക്രമികളെ പുറത്തുകൊണ്ടുവരണം. സര്‍വകക്ഷിയോഗത്തിന് ശേഷം ഇത് ആവര്‍ത്തിച്ചത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: