പരിയാരം: സിപിഎം കേരളത്തിലെ ഹിസ്ബുള്‍ മുജാഹിദിനായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. പരിയാരം മെഡിക്കല്‍ കോളേജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെ സിപിഎം ക്രിമിനലുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് ബിജുവിന്റെ കൊലപാതകം. നേരത്തെ ധനരാജ് വധക്കസില്‍ സിപിഎം നിര്‍ദ്ദേശമനുസരിച്ചു ഗൂഢാലോചന കുറ്റം ചുമത്തി ബിജുവിനെ അറസ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ബിജു മംഗലാപുരത്തു പോയതും തിരിച്ചു വരുന്നതും കൃത്യമായി അറിയുന്നത് പൊലീസിന് മാത്രമാണ്.
അതുകൊണ്ട് തന്നെ സിപിഎം ക്രിമിനലുകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം ഒരിക്കലും നീതിയുക്തമാവില്ല. അതുകൊണ്ട് തന്നെ കേസില്‍ സിബിഐ അന്വേഷണം നടത്തണം. കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: