ക്ഷേത്രങ്ങള്‍ തിരിച്ചേല്പിക്കണം

Saturday 13 May 2017 8:09 pm IST

ഏറ്റുമാനൂര്‍: അധാര്‍മികമായി സര്‍ക്കാര്‍ കൈക്കലാക്കിയ ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഉടന്‍ തിരിച്ചേല്പിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ ഒഴിപ്പിച്ച് അതാത് ക്ഷേത്രങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാജാക്കന്മാര്‍ ക്ഷേത്രങ്ങളെ പരിപാലിച്ചു. എന്നാല്‍ മതേതര സര്‍ക്കാരുകള്‍ ക്ഷേത്ര സ്വത്തിലും വരുമാനത്തിലും കണ്ണ് വെച്ച് ദുര്‍ഭരണത്തിന് നേതൃത്വം നല്‍കുകയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും ഗുരുവായൂരിലും ക്ഷേത്രം ഏറ്റെടുക്കല്‍ തുടങ്ങി. എന്നാല്‍ അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രമേയത്തിന്റെ അവതാരകന്‍ ഉണ്ണികൃഷ്ണന്‍ കോലേഴിയും അനുവാദകന്‍ സി.കെ.കുഞ്ഞുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.