ചിറ്റൂര്‍ ഡിപ്പോയില്‍ 12 ബസുകള്‍ കട്ടപ്പുറത്ത്‌

Saturday 13 May 2017 8:09 pm IST

ചിറ്റൂര്‍ : കെ.എസ്.ആര്‍.ടി.സി. ചിറ്റൂര്‍ ഡിപ്പോയില്‍ 12 ബസുകള്‍ ഷെഡ്ഡില്‍. വര്‍ക്ക് ഷോപ്പ് ജീവനക്കാരുടെ കുറവും സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമവുമാണ് സര്‍വീസിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ലാഭമുള്ളതും ദീര്‍ഘദൂരം സര്‍വീസ് നടത്തുന്നതുമായ 12 ബസുകളാണ് ഓടാത്തത്. . കോഴിക്കോട് (മൂന്ന്), ഗുരുവായൂര്‍ (രണ്ട്), മാനന്തവാടി, കല്‍പ്പറ്റ, പൊള്ളാച്ചി, ഒഴിവുപാറ, വലിയകാട്, ഗോപാലപുരം, തൃശ്ശൂര്‍ എന്നീ സര്‍വീസുകളാണ് മുടങ്ങിയത്... 42 ഷെഡ്യൂളുകളുണ്ടായിരുന്ന ഡിപ്പോയില്‍ ഇപ്പോള്‍ മുപ്പത് ഷെഡ്യൂളുകള്‍ മാത്രമേയുള്ളൂ. ഇതോടെ ദീര്‍ഘദൂരയാത്രക്കാരും വെട്ടിലായി. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കുറവ് ഇപ്പോഴും ചിറ്റൂര്‍ ഡിപ്പേയിലുണ്ട്. 120 ഡ്രൈവര്‍മാരും അത്രതന്നെ കണ്ടക്ടര്‍മാരും വേണ്ടിടത്ത് 95 കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മാത്രമേയുള്ളൂ. അതിനിടയിലാണ് വര്‍ക് ഷോപ്പ് ജീവനക്കാരുടെ കുറവും ഡിപ്പോയില്‍ അനു'വപ്പെട്ടിരിക്കുന്നത്. വാഹനങ്ങള്‍ ശരിയാക്കുന്നതിനായുള്ള മതിയായ സ്‌പെയര്‍പാര്‍ട്‌സും ഡിപ്പോയിലില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അവധിക്കാലം അവസാനിക്കുന്നതിനുമുമ്പ് മുഴുവന്‍ സര്‍വീസും നിരത്തിലിറങ്ങിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കനത്ത നഷ്ടം നേരിടേണ്ടിവരും. മതിയായ ജീവനക്കാരും സംവിധാനങ്ങളും ല'ിച്ചില്ലെങ്കില്‍ ഇനിയും സര്‍വീസ് മുടങ്ങുമെന്നും ജീവനക്കാര്‍ പറയുന്നു. ജില്ലയുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ അന്യ സംസ്ഥാന യാത്രക്കാരും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.