മൂലമറ്റം: മൂലമറ്റം വൈദ്യുതി ഓഫീസിലേക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ചെയ്താല്‍ ജീവനക്കാര്‍ ഫോണെടുക്കില്ല.
കാഞ്ഞാര്‍, കുടയത്തൂര്‍, അറക്കുളം മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയിരുന്നു. ഇവിടെ മഴക്കോളുകണ്ടാല് വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ദീര്‍ഘനേരം വൈദ്യുതി മുടങ്ങിയപ്പോള്‍ വൈദ്യുതി ഓഫീസിലേക്ക് നിരന്തരം വിളിച്ചിട്ടും മറുതലയ്ക്കല്‍ പ്രതികരണമുണ്ടായില്ല.
അന്വേഷണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ജീവനക്കാര്‍ ഫോണിന്റെ റിസീവര്‍ മാറ്റി വച്ചിരിക്കുന്നതായാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
വൈദ്യുതി മുടങ്ങിയാല്‍ എപ്പോള്‍ പുന:സ്ഥാപിക്കും എന്നറിയുവാനുള്ള ഉപഭോക്താവിന്റെ അവകാശത്തെയാണ് മറുപടി നല്‍കാതെ വൈദ്യുതി വകുപ്പ് നിരസിക്കുന്നത്. മഴക്കാലത്തിന് മുമ്പ് നടത്തേണ്ട ലൈനിലെ അറ്റകുറ്റപണികള്‍ ഒന്നും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: