മൂലമറ്റത്ത് ജീപ്പ് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്

Saturday 13 May 2017 8:27 pm IST

മൂലമറ്റം: മൂലമറ്റം ഉളുപ്പൂണിയില്‍ ജീപ്പ് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ദുരന്തം. വാഗമണ്‍ ഭാഗത്തേക്ക് വിനോദയാത്രയ്‌ക്കെത്തിയവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഡ്രൈവര്‍ കോട്ടമല സ്വദേശി സുരേഷ് കുമാറിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം കളക്ടറേറ്റിന് സമീപം താമസിക്കുന്ന പഴയപറമ്പില്‍ സയന്‍ (18), സെലിന്‍ (16), ജേക്കബ് (11), ആന്‍ മരിയ (18), ഇഷിത (15), മിലി (17), അഞ്ജലി (21), ലോഹിബ് (18), തോമസ് (17), നേഹ്ല (19), ലയന (20), മരിയ (18) എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിലുള്ളവരാണ് പരിക്കേറ്റവര്‍. ഉളുപ്പുണി സ്വദേശിയുടെ ജീപ്പ് വാടകക്കെടുത്ത് സഞ്ചരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ഉളുപ്പൂണി കവന്ത ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട ജീപ്പ് തലകീഴായി താഴ്ച്ച ഭാഗത്തേക്ക് പല തവണ മറിഞ്ഞു. ഓഫ് റോഡ് ഭാഗത്താണ് അപകടം സംഭവിച്ചത്. സാഹസികയാത്ര ഇഷ്ടപ്പെടുന്നവരാണ് ഈ ഭാഗത്തു കൂടി സഞ്ചരിക്കാറുള്ളത്. സംഭവമറിഞ്ഞ് വാഗമണ്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.