കുമളി: കഞ്ചാവ് ചില്ലറക്കച്ചവടം നടത്തി വന്നിരുന്നയാള്‍ കുമളി എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. ഫോര്‍ട്ടുകൊച്ചി പുല്ലുപാലം ചെല്ലായികടുവ സ്വദേശി നിസാര്‍(35) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 125 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
തമിഴ്നാട് കമ്പത്ത് നിന്നും കഞ്ചാവുവാങ്ങി വരുന്ന വഴിയാണ് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ പി സിബി, പ്രിവന്റീവ് ഓഫീസര്‍ ഷാജി അരവിന്ദാക്ഷ്, ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍ പി ആര്, സൈനുദീന്കുട്ടി, ബിനീഷ് കുമാര്‍ വി എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: