ആലപ്പുഴ: പിണറായി ഭാരതത്തിലെ അവസാന സിപിഎം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ട്രീയമാണ് സിപിഎമ്മിന്റെ മുഖമുദ്ര. കണ്ണൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം മുന്‍കയ്യെടുക്കണം. ഭരണ കക്ഷി അക്രമത്തിന് നേതൃത്വം നല്കുന്നുവെന്നതാണ് കേരളത്തിന്റെ ദുരവസ്ഥ. ആര്‍എസ്എസിന്റെ റിക്രൂട്ടിങ് എജന്‍സിയായി സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും സെക്രട്ടറി പി.സി. വിഷ്ണുനാഥിനും ഡിസിസി നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: