ആലപ്പുഴ: കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം തിരുത്താതെ അവരുമായി കൂട്ടുകെട്ടിനില്ല. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ബിജെപിയെ ചെറുക്കാന്‍ കഴിയില്ലെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: