ആലപ്പുഴ: യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കികൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് വെളുത്തേടത്ത് ഷാരോണ്‍ (21), പൂങ്കാവ് തോട്ടക്കാട് വിപിന്‍ (23), വളളിക്കാട് ജിറ്റോ എന്നു വിളിക്കുന്ന വര്‍ഗീസ് (26) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആര്യാട് അയ്യങ്കാളി ജങ്ഷനില്‍ കോഴിക്കച്ചവടം നടത്തുന്ന പൂങ്കാവ് തട്ടങ്ങാട്ട് വീട്ടില്‍ സോണി (37)യെ ഒമ്പതിന് രാത്രിയാണ് വീട്ടില്‍നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: