മന്നം കലാമേളയ്ക്ക് തിരി തെളിഞ്ഞു

Saturday 13 May 2017 9:18 pm IST

 

മന്നം കലാമേള എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മന്നം കലാമേള 2017ന് തിരി തെളിഞ്ഞു. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗ കുടുംബാംഗങ്ങളെ പരസ്പരം യോജിപ്പിച്ച് കൊണ്ടുപോകാനുള്ള മാദ്ധ്യമമാണ് ഇത്തരം കലാമേളകളെന്ന് അദ്ദേഹംപറഞ്ഞു. എല്ലാ വര്‍ഷവും താലൂക്കുകള്‍ തോറും ഇത്തരം മേളകള്‍ സംഘടിപ്പിച്ച് മാതൃകയാകേണ്ടതുണ്ട്.
അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ഈ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാലപ്പണിക്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ കവിത, താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.കെ.ചന്ദ്രശേഖരക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.