കോഴിക്കോട്: കണ്ണൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് ബിജുവിനെ സിപിഎമ്മുകാര്‍ കൊല പ്പെടുത്തിയതില്‍ പ്രതിധേഷിച്ച് ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ലിങ്ക് റോഡ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ബിജെപി ദേശീയ സമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനസമിതി അംഗം പി. രമണീഭായ്, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃ ഷ്ണന്‍, കൗണ്‍സിലര്‍ നമ്പിടി നാരായണന്, സുരേഷ്കുമാര്‍, ശോഭാസുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പുതുപ്പാടി: ഈങ്ങാപ്പുഴയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ടി.പി. അനന്തനാരായണന്‍ അധ്യക്ഷത വഹിച്ചു. പി.വി. സാബു, എം.കെ. രാജു, കെ.എസ്.ഉണ്ണികൃഷ്ണന്, ശിശാന്ത് പി.കെ, പ്രജീഷ് എന്നിവര്‍ സംസാരിച്ചു.
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നടത്തിയ പ്രകടനത്തിന് ടി ബിനില്‍, കെ.എസ് .മുരളീധരന്, കെ.സി. വിനോദ്, രാജേഷ്കായണ്ണ, സി.കെ ബാലകൃഷ്ണന്, എം.സി. ശശീന്ദ്രന്, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: