ആദിത്യപുരം: കിണറ്റില്‍ നിന്നും വീട്ടിലേക്ക് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പ് മുറിച്ച് മാലിന്യം കടത്തിവിട്ടതായി പരാതി. ആദിത്യപുരം തെക്കുംകാലായില്‍ ചാക്കോയാണ് ഇത് സംബന്ധിച്ച് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്. ചാക്കോ കുടിവെള്ളമെടുക്കുന്ന കിണര്‍ വീട്ടില്‍ നിന്നും കുറച്ച് അകലെയാണ്. മോട്ടോര്‍ ഉപയോഗിച്ച് വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പാണ് സാമൂഹ്യ വിരുദ്ധര്‍ മുറിച്ച് മാലിന്യം കടത്തി വിട്ടത്. വെള്ളം ഉപയോഗിക്കാന്‍ എടുത്തപ്പോഴാണ് മാലിന്യം കലര്‍ന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പു മുറിച്ചത് കണ്ടെത്തിയത്. ചാക്കോയുടെ പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: