പാലാ: ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തില്‍ ശ്രീമത് അയ്യപ്പഭാഗവത ത്രിദിന യജ്ഞത്തിന് വൈകിട്ട് 4ന് 112 വയസ്സുള്ള രാമപുരം പത്മനാഭ മാരാര്‍ യജ്ഞത്തിന് ഭദ്രദീപം തെളിക്കും. സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏഴാച്ചേരി ഗ്രാമത്തില്‍ നിന്നും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരം നല്‍കും. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍ മുഖ്യപ്രഭാഷണം നടത്തും. സി.റ്റി. രാജന്, ആര്. ജയചന്ദ്രന് നായര്‍ എന്നിവര്‍ ആശംസകള്‍ നേരും. യജ്ഞാചാര്യന്‍ ശേഖര്‍ജി അയ്യപ്പമാഹാത്മ്യപ്രഭാഷണവും വിവിധ വഴിപാടുകളുടെ വിശദീകരണവും നടത്തും. ശനിദോഷപിഴകള് തീര്‍ക്കാനും സര്‍വ്വകാര്യ സിദ്ധിക്കുമായാണ് അയ്യപ്പഭാഗവത യജ്ഞം നടത്തുന്നത്. ഭാഗവതകൗസ്തുഭം കിടങ്ങൂര്‍ വൈക്കത്തുശ്ശേരില് ശേഖര്ജിയാണ് മുഖ്യാചാര്യന്‍. മോഹനന് കാഞ്ഞിരമറ്റം, സുധാകരന് നെടിയശ്ശാല ദിലീപ് നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: