കാസര്‍കോട്: ബസവ സന്ദേശ നവോത്ഥാന യാത്രയ്ക്ക് കാസര്‍കോട് തുടക്കമായി. യാത്ര 21 ന് തിരുവനപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും. കേരളത്തിലെ സാമൂഹ്യ പരിഷ്കര്‍ത്താക്കളെയും നവോത്ഥാന പ്രസ്ഥാനങ്ങളെയും ആദരിക്കുവാനും അനുസ്മരിക്കുവാനുമാണ് യാത്ര.
കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് യാത്രാരംഭ ചടങ്ങ് കര്‍ണ്ണാടക മുന്‍ മന്ത്രി ലീലാ ദേവി ആര്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബസവ സമിതി സംസ്ഥാന പ്രസിഡണ്ടും യാത്രാ ക്യാപ്റ്റനുമായ കെ. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബെംഗളൂരു ബേലി മഠാധിപതി ശിവരുദ്ര സ്വാമിജി, കൃഷ്ണഗിരി ജംഗമ മഠാധിപതി സിദ്ധലിംഗ സ്വാമിജി, വീരശൈവ മഹാസഭ ദേശീയ സെക്രട്ടറി സുവര്‍ണ്ണ ചെന്നമ്മ, ജഗത്നാഥപ്പ പന്സാലെ, മല്ലികാര്‍ജ്ജുന ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ സമിതി അദ്ധ്യക്ഷന്‍ ഡോ. അനന്തകാമത്ത്, ആര്‍എസ്എസ് കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, കര്‍ണ്ണാടക ബ്യാരി സാഹിത്യ അക്കാദമിയംഗം എ.ഏ.ആയിഷ, ഗുരുപ്രസാദ് കോട്ടക്കണി, സതീഷ് ബി കുഡ്ലു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: