കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച തുറന്നില്ല.അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ ഓയില്‍ കമ്പനികള്‍ നടപ്പാക്കാമെന്നു സമ്മതിച്ചെങ്കിലും കരാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണിതെന്ന് ആള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.
പ്രവര്‍ത്തന നഷ്ടം കണക്കാക്കി വര്‍ഷത്തില്‍ രണ്ടു തവണ കമ്മീഷന് വര്ദ്ധിപ്പിക്കാമെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം. രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: