സോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഞായറാഴ്ച പുലര്‍ച്ചെ കുസോങ്ങില്‍ നിന്നാണ് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.
എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയും ജപ്പാനും അപലപിച്ചു. രാജ്യത്തിന് സമീപത്തെ കടലില്‍ പതിക്കുന്നതിന് മുമ്ബ് മുപ്പത് മിനുട്ട് മിസൈല്‍ സഞ്ചരിച്ചതായും ജപ്പാന് അറിയിച്ചു.
കൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയാല്‍ ഗുരതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് കൊറിയയുടെ നടപടി.
കഴിഞ്ഞ മാസം ഉത്തരകൊറിയ നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ലോക രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ക്ക് വഴിവെക്കുന്നതാണ് കൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: